വിജയ സന്തോഷം പങ്കുവച്ച് മമ്മൂക്ക | filmibeat Malayalam

2019-06-27 292

Mammootty starrer Unda going to complete second week
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തുനിന്ന സിനിമകളിലൊന്നായിരുന്നു ഉണ്ട. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ ജൂണ്‍ 14നാണ് സിനിമ എത്തിയത്. ആദ്യപ്രദര്‍ശനം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമാര്‍ന്ന പോലീസ് വേഷവുമായാണ് ഇത്തവണ ഇക്ക എത്തിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അടുത്തിടെ കണ്ടതില്‍ വെച്ച് മികച്ച റിയലിസ്റ്റിക് ചിത്രമാണ് ഇതെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. പത്രവാര്‍ത്തയായിരുന്നു ചിത്രത്തിലേക്ക് നയിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ വര്‍ഷത്തെ മികച്ച റിയലിസ്റ്റിക് ചിത്രമെന്ന നേട്ടവും ഉണ്ടയെത്തേടിയെത്തിയിട്ടുണ്ട്